North Manchester Malayalee Association

കലയുടെ നിറവും പ്രതിഭകളുടെ മികവും ഒരുമയുടെ കരുത്തും ഒത്തുചേർന്ന പതിനേഴാമത് യുക്മ നോർത്ത് വെസ്റ്റ് മേഖല കലാമേളയിൽ മികച്ച നേട്ടവുമായി നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ്മ). മേഖലാതല കലാമേളയിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ നോർമ്മയ്ക്ക് രണ്ട് വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും നിരവധി സമ്മാനങ്ങളും ലഭിച്ചു. നോർമ്മയുടെ കുട്ടികൾ കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ അസോസിയേഷന് അഭിമാനത്തിന്റെ നിമിഷങ്ങളായി. കുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻപട്ടം നേടിയ ക്രിസ്റ്റൽ ജീവൻ സിനിമാറ്റിക് സോളോ നൃത്തത്തിൽ ഒന്നാം സ്ഥാനവും മലയാളം സോളോ ഗാനത്തിലും…

By

—

പതിനേഴാമത് യുക്മ നോർത്ത് വെസ്റ്റ് മേഖല കലാമേളയിൽ നോർമ്മയ്ക്ക് അഭിമാനത്തിളക്കം

കലയുടെ നിറവും പ്രതിഭകളുടെ മികവും ഒരുമയുടെ കരുത്തും ഒത്തുചേർന്ന പതിനേഴാമത് യുക്മ നോർത്ത് വെസ്റ്റ് മേഖല കലാമേളയിൽ മികച്ച നേട്ടവുമായി നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ്മ). മേഖലാതല കലാമേളയിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ നോർമ്മയ്ക്ക് രണ്ട് വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും നിരവധി സമ്മാനങ്ങളും ലഭിച്ചു. നോർമ്മയുടെ കുട്ടികൾ കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ അസോസിയേഷന് അഭിമാനത്തിന്റെ നിമിഷങ്ങളായി.

കുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻപട്ടം നേടിയ ക്രിസ്റ്റൽ ജീവൻ സിനിമാറ്റിക് സോളോ നൃത്തത്തിൽ ഒന്നാം സ്ഥാനവും മലയാളം സോളോ ഗാനത്തിലും മലയാളം കഥപറച്ചിലിലും രണ്ടാം സ്ഥാനങ്ങളും നേടി മികവ് തെളിയിച്ചു.

സബ് ജൂനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യയായ എഥൽ റോസ് ബിനു ഇംഗ്ലീഷ് പ്രസംഗത്തിലും മലയാളം കവിതാപാരായണത്തിലും ഒന്നാം സ്ഥാനവും ശാസ്ത്രീയ സംഘനൃത്തത്തിൽ മൂന്നാം സ്ഥാനവും നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

ഇതിനുപുറമേ, സിനിമാറ്റിക് നൃത്തത്തിൽ സൂപ്പർ സീനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും സംഘഗാനത്തിൽ മൂന്നാം സ്ഥാനവും നോർമ്മ സ്വന്തമാക്കി. ജൂനിയർ ശാസ്ത്രീയ സംഘനൃത്തത്തിൽ രണ്ടാം സ്ഥാനവും സബ് ജൂനിയർ ശാസ്ത്രീയ സംഘനൃത്തത്തിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടി നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മലയാളം സോളോ ഗാനത്തിൽ രണ്ടാം സ്ഥാനവും കുട്ടികളുടെ വിഭാഗത്തിലെ മലയാളം കഥപറച്ചിലിൽ മൂന്നാം സ്ഥാനവും സബ് ജൂനിയർ വിഭാഗത്തിലെ ഇംഗ്ലീഷ് പ്രസംഗത്തിൽ മൂന്നാം സ്ഥാനവും നോർമ്മയുടെ നേട്ടങ്ങൾക്ക് മാറ്റുകൂട്ടി.

ഓരോ മത്സരത്തിലും ആത്മവിശ്വാസത്തോടെയും അർപ്പണബോധത്തോടെയും വേദിയിലെത്തിയ എല്ലാ കുട്ടികളും അഭിനന്ദനം അർഹിക്കുന്നു. അവരുടെ പരിശ്രമത്തിനും പരിശീലനത്തിനും ഒപ്പം നിന്ന മാതാപിതാക്കൾക്കും പരിശീലകർക്കും പിന്തുണ നൽകിയ എല്ലാ നോർമ്മ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി.

സിന്ധു റാം

Leave a Reply