North Manchester Malayalee Association

പൊന്നോണം ’26 — ഒരുമയുടെ നിറവും ഓർമ്മകളുടെ ആഘോഷവും!ഓണപ്പാട്ടിന്റെ ഈണവും ഓണക്കളികളുടെ ആവേശവും സ്നേഹസൗഹൃദങ്ങളുടെ മധുരവും നിറഞ്ഞ ഒരു പൊന്നിൻ ദിനം! നാടിന്റെ ഓർമ്മകളും കേരളീയ പാരമ്പര്യവും ഒരുമയുടെ മനോഹാരിതയും കോർത്തിണക്കി നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (NORMMA) സംഘടിപ്പിച്ച ‘പൊന്നോണം ’26’ എല്ലാവരുടെയും മനസ്സിൽ മായാത്ത ഓർമ്മകൾ സമ്മാനിച്ച ആഘോഷമായി മാറി. സെപ്റ്റംബർ 26-ന് ചാഡർട്ടനിലെ സെന്റ് ഹെർബർട്ട്സ് ആർ.സി. ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം രാവിലെ വിവിധ ഓണക്കളികളോടെയാണ് ആരംഭിച്ചത്. കുട്ടികളും മുതിർന്നവരും ആവേശത്തോടെ…

By

—

കേരളത്തനിമയിൽ നോർമ്മയുടെ പൊന്നോണം!

പൊന്നോണം ’26 — ഒരുമയുടെ നിറവും ഓർമ്മകളുടെ ആഘോഷവും!ഓണപ്പാട്ടിന്റെ ഈണവും ഓണക്കളികളുടെ ആവേശവും സ്നേഹസൗഹൃദങ്ങളുടെ മധുരവും നിറഞ്ഞ ഒരു പൊന്നിൻ ദിനം! നാടിന്റെ ഓർമ്മകളും കേരളീയ പാരമ്പര്യവും ഒരുമയുടെ മനോഹാരിതയും കോർത്തിണക്കി നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (NORMMA) സംഘടിപ്പിച്ച ‘പൊന്നോണം ’26’ എല്ലാവരുടെയും മനസ്സിൽ മായാത്ത ഓർമ്മകൾ സമ്മാനിച്ച ആഘോഷമായി മാറി.

സെപ്റ്റംബർ 26-ന് ചാഡർട്ടനിലെ സെന്റ് ഹെർബർട്ട്സ് ആർ.സി. ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം രാവിലെ വിവിധ ഓണക്കളികളോടെയാണ് ആരംഭിച്ചത്. കുട്ടികളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്ത മത്സരങ്ങൾക്കും വാശിയേറിയ വടംവലിക്കും ശേഷം വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരും ഒരുമിച്ചിരുന്ന് ആസ്വദിച്ചു.
സദ്യയ്ക്കുശേഷം മാവേലിയും വാമനനും അണിനിരന്ന വർണാഭമായ ഘോഷയാത്ര ആഘോഷത്തിന് ഓണത്തിന്റെ തനിമ പകർന്നു. തുടർന്ന് യുക്മ ദേശീയ ട്രഷറർ ശ്രീ. ഷീജോ വർഗീസ് ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ഓണത്തിന്റെ പാരമ്പര്യം വിളിച്ചോതിയ പ്രത്യേക നാടകാവിഷ്കാരവും വിവിധ നൃത്തങ്ങളും ഗാനങ്ങളും മറ്റ് കലാപരിപാടികളും വേദിയെ ആവേശഭരിതമാക്കി. ജി.സി.എസ്.ഇ. വിജയികളെയും പ്രത്യേക നേട്ടങ്ങൾ കൈവരിച്ചവരെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. നോർമ്മ കായികദിനത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണത്തോടൊപ്പം യുക്മ കായികദിനത്തിൽ പങ്കെടുത്തവരെയും വ്യക്തിഗത ചാമ്പ്യൻപട്ടം കരസ്ഥമാക്കിയവരെയും പ്രത്യേകം അഭിനന്ദിച്ചു.

പകൽ മുഴുവൻ നീണ്ടുനിന്ന ആഘോഷങ്ങൾക്ക് സംഗീതത്തിന്റെ താളത്തിൽ എല്ലാവരും ചുവടുവെച്ച ഡിജെ പരിപാടിയോടെ ഉല്ലാസകരമായ സമാപനമായി.

ഒരു ആഘോഷം വിജയകരമാകുന്നത് വേദിയിലെ പരിപാടികൾ കൊണ്ടുമാത്രമല്ല, അതിന് പിന്നിൽ ഒരുമയോടെ പ്രവർത്തിച്ച ഒരുപാട് മനസ്സുകൾ കൊണ്ടുകൂടിയാണ്. ‘പൊന്നോണം ’26’ ഇത്രയും മനോഹരമാക്കാൻ ഒപ്പം നിന്ന എല്ലാ നോർമ്മ അംഗങ്ങൾക്കും കമ്മിറ്റി അംഗങ്ങൾക്കും സ്പോൺസർമാർക്കും കലാകാരന്മാർക്കും സന്നദ്ധ പ്രവർത്തകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും നോർമ്മ പ്രസിഡന്റ് ശ്രീ. രാജീവ് സി.പി. ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. എല്ലാവരുടെയും കൂട്ടായ പരിശ്രമവും പിന്തുണയുമാണ് ആഘോഷത്തെ ഇത്രയും മനോഹരമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുമയുടെ ഈ സ്നേഹബന്ധങ്ങൾ എന്നും നിലനിൽക്കട്ടെ… ഓർമ്മകളിൽ ഓണം പൂത്തുനിൽക്കട്ടെ! അടുത്ത പൊന്നോണത്തിനായി വീണ്ടും ഒത്തുചേരാം!

സിന്ധു റാം

Leave a Reply