North Manchester Malayalee Association

2024ലെ നോര്‍മ്മ (നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ചഡേര്‍ട്ടണ്‍ റീഫോം ക്ലബ്ബില്‍ വച്ച് നടത്തപ്പെട്ടു. അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും മനോഹരമായി തീര്‍ന്ന ആഘോഷം നോര്‍മ്മ പ്രസിഡണ്ട് തദേവൂസ് ജോസഫിന്റെ അധ്യക്ഷതയില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കി. വേദിയില്‍ വച്ച് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിണല്‍ കലാമേളയില്‍ വിജയികളായ നോര്‍മയിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അദ്ദേഹം സമ്മാനങ്ങള്‍ നല്‍കി.…

By

നോർമ്മയുടെ 2024 ലെ ക്രിസ്മസ് പുതുവത്സര ആഘോഷം സമാപിച്ചു

2024ലെ നോര്‍മ്മ (നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ചഡേര്‍ട്ടണ്‍ റീഫോം ക്ലബ്ബില്‍ വച്ച് നടത്തപ്പെട്ടു. അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും മനോഹരമായി തീര്‍ന്ന ആഘോഷം നോര്‍മ്മ പ്രസിഡണ്ട് തദേവൂസ് ജോസഫിന്റെ അധ്യക്ഷതയില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കി.

വേദിയില്‍ വച്ച് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിണല്‍ കലാമേളയില്‍ വിജയികളായ നോര്‍മയിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അദ്ദേഹം സമ്മാനങ്ങള്‍ നല്‍കി. യുക്മ കലാമേളയുടെ വിജയത്തിന് വേണ്ടി നടത്തിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ഉള്ള അംഗീകാരം എന്ന നിലയില്‍ നോര്‍മ്മ അംഗങ്ങള്‍ ആയിട്ടുള്ള രാജീവ് സി.പി, സിജോ വര്‍ഗീസ്, നോര്‍ത്ത് വെസ്റ്റ് കലാമേള കോര്‍ഡിനേറ്റര്‍ കൂടിയായ സനോജ് വര്‍ഗീസ് എന്നിവര്‍ക്ക് ബിജു പീറ്റര്‍ യുക്മയുടെ പുരസ്‌കാരങ്ങള്‍ നല്‍കി.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി ബെന്നി ജോസഫ് നോര്‍മ്മയുടെ പുതിയ വെബ്‌സൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. നോര്‍മ്മ ഐടി കോര്‍ഡിനേറ്റര്‍ ആന്‍സന്‍ തോമസ് പുതിയ വെബ്‌സൈറ്റ് അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ആയിട്ടുള്ള രാജീവ് സി.പി, സിന്ധു റാം എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ നോര്‍മ്മ ട്രഷറര്‍ ആയിട്ടുള്ള സനില്‍ ബാലകൃഷ്ണനും സിജോ വര്‍ഗീസും രജിസ്‌ട്രേഷനും മറ്റു കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു.

മറ്റു കമ്മറ്റി അംഗങ്ങള്‍ അയിട്ടുള്ള നീതു സുജിത്, അഞ്ജു രതീഷ്, ടിന്റു ജീവന്‍, അന്‍സാരി എന്നിവര്‍ ഓണ്‍ സ്റ്റേജ് ഓഫ് സ്റ്റേജ് അയിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കി. ചില്‍ഡ്രന്‍സ് ഡേയില്‍ സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തിലും ക്വിസ് മത്സരത്തിലും വിജയികള്‍ ആയവര്‍ക്കും ക്രിസ്മസ് കരോലിന് അനുബന്ധം ആയി നടന്ന ഹൗസ് ഡെക്കറേഷന്‍ മത്സരത്തിലും വിജയികള്‍ ആയവര്‍ക്കുള്ള സമ്മാനങ്ങള്‍ ഈ ദിവസം വിതരണം ചെയ്തു. നോര്‍മ്മ സെക്രട്ടറി ആയിട്ടുള്ള സനോജ് വര്‍ഗീസ് എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ആവേശോജ്ജ്വലമായ ഡിജെ പാര്‍ട്ടിയോട് കൂടി മനോഹരമായതും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതുമായ ഒരു സായാഹ്നത്തിന് പരിസമാപ്തി ആയി.

ലൈഫ്‌ലൈൻ പ്രൊട്ടക്ട്, സേവിയേഴ്‌സ് അക്കൗണ്ടിങ്, യൂട്ടിലിറ്റി വെയർഹൗസ്, കോയിൻ ഗ്രോസറിസ്, കലവറ കാറ്ററിങ് എന്നിവരാണ് നോർമയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ സ്പോൺസർ ചെയ്തത്.

2 responses to “നോർമ്മയുടെ 2024 ലെ ക്രിസ്മസ് പുതുവത്സര ആഘോഷം സമാപിച്ചു”

  1. Sanil Balakrishnan avatar
    Sanil Balakrishnan

    Well done NORMMA👏🏼👏🏼👏🏼

    Like

  2. Thadeus Joseph avatar
    Thadeus Joseph

    An another memorable event for NORMMA members.

    Like

Leave a comment