North Manchester Malayalee Association

നമ്മുടെ ഈ വർഷത്തെ ചിൽഡ്രൻസ്ഡേയും ദീപാവലി ആഘോഷവും 01 / 12 / 2024 ഞായറാഴ്ച വിക്ടോറിയ അവന്യുവിലുള്ള St.ക്ലെയർ പാരിഷ് ഹാളിൽവച്ചു നടത്തപ്പെടുകയുണ്ടായി.പുതിയ കമ്മറ്റിയുടെ ആദ്യത്തെ പരുപാടി എന്ന നിലക്കും ഒരു നീണ്ട കാലയളവിനു ശേഷം നടത്തപെടുന്ന ചിൽഡ്രൻസ്ഡേ എന്ന നിലക്കും നോർമ്മ കുടുംബാംഗങ്ങൾ വളരെ നല്ല സ്വീകാര്യതയാണ് ഈ പരിപാടിക്ക് നൽകിയത്. ശ്രീ : അച്ചുകുട്ടി പ്രധാന അഥിതി ആയിട്ടെത്തിയ കുട്ടികളുടെ ഈ ആഘോഷത്തിൽ അദ്ദേഹം നടത്തിയ മാജിക് സയൻസ്ഷോക്ക് കുട്ടികളോടൊപ്പം മാതാപിതാക്കളും സജീവ…

By

ചിൽഡ്രൻസ് ഡേ & ദീപാവലി 2024

നമ്മുടെ ഈ വർഷത്തെ ചിൽഡ്രൻസ്ഡേയും ദീപാവലി ആഘോഷവും 01 / 12 / 2024 ഞായറാഴ്ച വിക്ടോറിയ അവന്യുവിലുള്ള St.ക്ലെയർ പാരിഷ് ഹാളിൽവച്ചു നടത്തപ്പെടുകയുണ്ടായി.പുതിയ കമ്മറ്റിയുടെ ആദ്യത്തെ പരുപാടി എന്ന നിലക്കും ഒരു നീണ്ട കാലയളവിനു ശേഷം നടത്തപെടുന്ന ചിൽഡ്രൻസ്ഡേ എന്ന നിലക്കും നോർമ്മ കുടുംബാംഗങ്ങൾ വളരെ നല്ല സ്വീകാര്യതയാണ് ഈ പരിപാടിക്ക് നൽകിയത്.

ശ്രീ : അച്ചുകുട്ടി പ്രധാന അഥിതി ആയിട്ടെത്തിയ കുട്ടികളുടെ ഈ ആഘോഷത്തിൽ അദ്ദേഹം നടത്തിയ മാജിക് സയൻസ്ഷോക്ക് കുട്ടികളോടൊപ്പം മാതാപിതാക്കളും സജീവ പങ്കാളികളായി.അതിനുശേഷം 11+ എക്‌സാമിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ശ്രീ : അച്ചുകുട്ടി മാതാപിതാക്കൾക്കും കുട്ടികൾക്കും നൽകിയ ഗൈഡൻസ് ക്ലാസ് വളരെയധികം ഉപകാരപ്രദം ആയിരുന്നു.

അതുപോലെ ജൂനിയർ , സീനിയർ വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ഒരു ചിത്രരചന മത്സരവും അതിനു ശേഷം വിജ്ഞാന പ്രദമായ ഒരു ചോദ്യോത്തര മത്സരവും നടത്തപ്പെടുകയുണ്ടായി.അതുപോലെ നോർമ്മ കുടുംബാംഗമായ ശ്രീ: സുജിത് നടത്തിയ ചിത്രരചനാ ശില്പശാല കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പുതുമയുള്ള ഒരു അനുഭവം ആയിരുന്നു.

പുതിയ കമ്മറ്റിയുടെ ഭാവി പരുപാടികളെക്കുറിച്ചും നിലവിലുള്ള സാമ്പത്തിക അവസ്‌തകളെക്കുറിച്ചും മറ്റു ആവശ്യകാര്യങ്ങളെക്കുറിച്ചുമെല്ലാം ചർച്ച ചെയ്യുന്നതിനും
അംഗങ്ങളുടെ അഭിപ്രായങ്ങൾ അറിയുന്നതിനുമായി ഒരു ആനുവൽ ജെനറൽ മീറ്റിംഗ് ലഘു ഭക്ഷണത്തോടൊപ്പം അന്നേ ദിവസം സംഘടിപ്പിക്കുകയുണ്ടായി.

ദീപാവലി ആഘോഷത്തിന്റ്റെ ഓർമ പുതുക്കികൊണ്ട് വർണശബളമായ കരിമരുമന്നു പ്രകടനത്തോടെ ഏറെനാൾ കുട്ടികളുടെയും മാതാപിതാക്കന്മാരുടെയും ഓർമയിൽ തങ്ങി നിൽക്കുന്ന ഒരു മനോഹര സായാഹ്നത്തിന് പരിസമാപ്തിയായി.