നോർമ്മയുടെ 2024 ലെ ക്രിസ്മസ് കരോൾ ഡിസംബർ 14, 20,21 എന്നീ തീയതികളിൽ പൂർവാധികം ഭംഗിയായി അസോസിയേഷൻ അംഗങ്ങളുടെ സഹകരണത്തോടെ നടത്തുകയുണ്ടായി . ഡിസംബർ 14 ന് Crumpsall ,20ന് Salford , Radcliffe , 21ന് Middleton , Failsworth ഏരിയയിൽ ഉള്ള ഭവനങ്ങളും സന്ദർശിക്കുകയുണ്ടായി . എല്ലാ അംഗങ്ങളുടെയും ഭവനങ്ങളിൽ നിന്നും വളരെ ഹൃദ്യമായ വരവേൽപ്പാണ് കരോൾ അംഗങ്ങൾക്ക് ലഭിച്ചത് . വീടുകളിൽ തയാറാക്കിയ മധുര പലഹാരങ്ങളും , വീഞ്ഞുകളും , നാടൻ വിഭവങ്ങളാലും അംഗങ്ങൾ എല്ലാവരെയും സൽകരിക്കുകയുണ്ടായി . കരോൾ സന്ദർശനത്തിന്റെ ഭാഗമായി മിക്ക കുടുംബങ്ങളെയും കമ്മിറ്റി മെമ്പേഴ്സിന് അടുത്തറിയാനുള്ള അവസരമുണ്ടായി . ഈ വർഷത്തെ Santa Clause ആയി വേഷമിട്ട നമ്മുടെ അംഗമായ Paul ഓരോ ഭവനങ്ങളിലും തന്റെ ചാടുതലയാർന്ന ചുവടുകളുമായി കുട്ടികളെയും മുതിർന്നവരെയും ആഹ്ലാദിപ്പിക്കുകയുണ്ടായി . കരോൾ സമാപന ദിവസം എല്ലാവര്ക്കും സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കിയ Failsworth ഉള്ള ജേക്കബിനും കുടുംബത്തിനും നോർമ്മ ഇതോടൊപ്പം നന്ദി അറിയിക്കുന്നു.
























